ആൻഫീൽഡിലേക്ക് വാ എന്ന് ക്ലോപ്പ് പറയുന്നത് വെറുതെ അല്ല. ആൻഫീൽഡ് ആർക്കും തകർക്കാൻ കഴിയാത്ത ലിവർപൂളിന്റെ കോട്ട തന്നെയാണ്. പ്രീമിയർ ലീഗിൽ പ്രത്യേകിച്ച്. ലീഗ് മത്സരങ്ങളിൽ ആൻഫീൽഡിൽ വെച്ച് അവസാന മൂന്ന് സീസണുകളിലും ഒരു പരാജയം പോലും ലിവർപൂൾ വഴങ്ങേണ്ടി വന്നിട്ടില്ല. ഇന്നലെ ചെൽസിയെ കൂടെ തോൽപ്പിച്ചതോടെ ഈ സീസണിലെ ആൻഫീൽഡിലെ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്.
ഈ സീസൺ ലീഗിൽ ആൻഫീൽഡിൽ വെച്ച് 19 മത്സരങ്ങൾ കളിച്ച ലിവർപൂൾ 18 മത്സരങ്ങളും വിജയിച്ചു. ആകെ വഴങ്ങിയത് ഒരു സമനില മാത്രം. അതും ബേൺലിക്ക് എതിരെ. കഴിഞ്ഞ സീസണ 19 ഹോം മത്സരങ്ങളിൽ 17 വിജയവും രണ്ട് സമനിലയും, അതിനു മുമ്പ് 12 വിജയവും 7 സമനിലയും. അവസാനമായി ലിവർപൂൾ ഹോം ഗ്രൗണ്ടിൽ ഒരു ലീഗ് മത്സരത്തിൽ പരാജയപ്പെട്ടത് 2017 ഏപ്രിലിൽ ആണ്. അന്ന് ക്രിസ്റ്റൽ പാലസാണ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. നാലര സീസണോളം ഹോൻ ഗ്രൗണ്ടിൽ പരാജയപ്പെടാതിരുന്ന മൗറീനോയുടെ ചെൽസിക്ക് ആണ് ഹോം ഗ്രൗണ്ടിലെ അപരാജിത കുതിപ്പിൽ റെക്കോർഡ് ഉള്ളത്.