ആൻഫീൽഡിൽ ചെന്ന് ലിവർപൂളിനെ സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Updated on:

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ സമനിലയിൽ പിടിച്ചു. മികച്ച പോരാട്ടം കാഴ്ചവെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി ഡിഫൻഡ് ചെയ്താണ് ഗോൾ രഹിത സമനില സ്വന്തമാക്കിയത്. പല പ്രധാന താരങ്ങളും ഇല്ലാതിരുന്നിട്ടും സമനിലയുമായി മടങ്ങാൻ കഴിഞ്ഞത് യുണൈറ്റഡിന് സന്തോഷം നൽകും.

മാഞ്ചസ്റ്റർ 23 12 17 23 38 29 309

ഇന്ന് ആൻഫീൽഡിൽ ലിവർപൂൾ ആണ് തുടക്കത്തിൽ ആധിപത്യം പുലർത്തിയത്. എന്നാൽ കൃത്യമായ ഡിഫൻസീവ് ടാക്റ്റിക്സുമായി  ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന്റെ അറ്റാക്കുകൾ എല്ലാം തടഞ്ഞു. നല്ല ഷോട്ടുകൾ ടാർഗറ്റിലേക്ക് വന്നപ്പോൾ മികച്ച സേവുകളുമായി ഒനാനയും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.

രണ്ടാം പകുതിയിൽ ലിവർപൂൾ കൂടുതൽ അറ്റാക്കിലേക്ക് ഇറങ്ങി. ഇത് യുണൈറ്റഡിനും അവസരങ്ങൾ നൽകി. ഗർനാചോയും ഹൊയ്ലുണ്ടും ഗോളിന് അടുത്ത് എത്തി. ഹൊയ്ലുണ്ടിന്റെ ഷോട്ട് മികച്ച സേവിലൂടെ അലിസൺ രക്ഷപ്പെടുത്തി. ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി നോക്കിയിട്ടും വിജയ ഗോൾ വന്നില്ല.

95 മിനുട്ടിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിന് ഡാലോട്ടിന് റഫറി സെക്കൻഡുകൾക്ക് ഇടയിൽ രണ്ട് മഞ്ഞ കാർഡ് കൊടുത്ത് ചുവപ്പ് നൽകി പുറത്താക്കി. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 10 പേരാക്കി ചുരുക്കി. ലിവർപൂളിന് ഈ മുൻതൂക്കം കൊണ്ടും വിജയ ഗോൾ കണ്ടെത്താൻ ആയില്ല.

ഈ സമനിലയോടെ ലിവർപൂൾ ലീഗിൽ 38 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 28 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.