ഇത് അമദ് ദിയാലോയുടെ സീസൺ ആകും എന്ന് ടെൻ ഹാഗ്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോ ഈ സീസണിൽ തന്റെ മികവിലേക്ക് എത്തും എന്ന് പരിശീലകൻ ടെൻ ഹാഗ്. ഇന്നലെ യുണൈറ്റഡിന്റെ റേഞ്ചേഴ്സിന് എതിരായ പ്രീസീസൺ മത്സരത്തിൽ അമദ് ദിയാലോ ഗോളുമായി തിളങ്ങിയിരുന്നു. മത്സര ശേഷം സംസാരിക്കുക ആയിരുന്നു ടെൻ ഹാഗ്.

അമദ് 24 07 20 22 31 52 246

“ഇത് അമദ് ദിയാലോയുടെ വർഷമായിരിക്കണം” അദ്ദേഹം പറഞ്ഞു. അമദിനെ മറ്റൊരു തരത്തിൽ കാണേണ്ട സമയമായി. അവൻ ഇനിയും അനുഭവപരിചയമില്ലാത്തവനല്ല. ഞാൻ അവനെ വിശ്വസിക്കുന്നു.” ടെൻ ഹാഗ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അമദ് ദിയാലോ അവസാന സീസണിൽ പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സീസണിൽ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ സ്ഥിരമാകാൻ തനിക്ക് ആകും എന്ന പ്രതീക്ഷയിലാണ് അമദ്.