ആൽവാരസിന് ലോകകപ്പിന് ശേഷം ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല എന്ന് പെപ്

Newsroom

അർജന്റീനക്ക് വേണ്ടി ലോകകപ്പ് ഫൈനൽ കളിച്ച ഹൂലിയൻ ആല്വാരസിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. എവർട്ടണ് എതിരായ മത്സരത്തിൽ സബ്ബായി ആൽവാരസ് ഇറങ്ങിയിരുന്നു. അന്ന് അവസാനം ഗോൾ കണ്ടേത്തേണ്ടി ഇരുന്നത് കൊണ്ടാണ് താരത്തെ കളത്തിൽ ഇറക്കിയത് എന്ന് ഗ്വാർഡിയോള പറഞ്ഞു.

Picsart 23 01 02 12 14 27 642

ശരിക്കും ഹൂലിയൻ ആൽവാരസിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല എന്നതാണ് സത്യം. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ആകെ പത്ത് ദിവസമാണ് വിശ്രമം. അത് പോരാ എന്നും പെപ് പറഞ്ഞു. ലോകകപ്പിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ആൽവാരസ് ഉണ്ടായിരുന്നു. എന്നാൽ സിറ്റിയിൽ ഹാളണ്ട് ഉള്ളത് കൊണ്ട് ആദ്യ ഇലവനിൽ എത്താൻ അർജന്റീന യുവതാരത്തിന് ആകുന്നില്ല.

എന്നാൽ ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാൻ തനിക്ക് ആകും എന്ന് പെപ് പറയുന്നു. ബാക്ക് 5 കളിക്കുന്ന ടീമുകൾക്ക് എതിരെ ഇവരെ ഒരുമിച്ച് ഇറക്കാൻ ആകും എന്ന് പെപ് പറഞ്ഞു. ഈ സീസണിൽ ഇതുവരെ സിറ്റിക്ക് ആയി 7 ഗോളുകൾ നേടാൻ ആല്വരസിന് ആയിട്ടുണ്ട്.