ലിവർപൂളിന് അവരുടെ ഒന്നാം ഗോൾകീപ്പർ തിരികെയെത്താൻ കൂടുതൽ സമയം കാത്തു നിൽക്കേണ്ടി വരും. അലിസണ് ആറ് ആഴ്ച എങ്കിലും പുറത്തിരിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. പരിശീലനത്തിനിടയിൽ ഷോൾഡർ ഇഞ്ച്വറിയേറ്റ അലിസൺ അവസാന മത്സരത്തിൽ കളിച്ചിരുന്നില്ല. ആ കളിയിൽ ലിവർപൂൾ ഏഴു ഗോളുകൾ വഴങ്ങുകയും ചെയ്തിരുന്നു. ആ ഗോളുകളിൽ അഡ്രിയന്റെ വലിയ പിഴവും ഉണ്ടായിരുന്നു.
ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം നടക്കുന്ന എവർട്ടണ് എതിരായ മത്സരം ഉൾപ്പെടെ ആകും അലിസണ് നഷ്ടമാകാൻ പോകുന്നത്. മികച്ച ഫോമിൽ ഉള്ള എവർട്ടണ് എതിരെ അലിസണ് ഇല്ലാത്തത് ലിവർപൂളിന് വലിയ ക്ഷീണമാകും. ലിവർപൂളിന്റെ ഏറ്റവും വലിയ വൈരികളാണ് എവർട്ടൺ.
കഴിഞ്ഞ സീസണിൽ അഡ്രിയൻ ലീഗിൽ ഗോൾ കീപ്പറായ മത്സരത്തിൽ എല്ലാം ലിവർപൂൾ വിജയിച്ചിരുന്നു. പക്ഷെ ആ ഫോം ഇപ്പോൾ അഡ്രിയന് ഇല്ല. ബ്രസീൽ ദേശീയ ടീമിൽ നിന്നും പരിക്ക് തിയാഗോയുടെ പരിക്ക് കാരണം അലിസൺ പിന്മാറിയിട്ടുണ്ട്.