റെക്കോർഡ് ഹാട്രികുമായി അഗ്യൂറോ, വില്ലയെ ഗോളിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

സെർജിയോ അഗ്യൂറോ റെക്കോർഡ് സൃഷ്ടിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കൂറ്റൻ ജയം. വില്ലയെ അവരുടെ മൈതാനത്ത് 1-6 നാണ് പെപ്പും സംഘവും നാണം കെടുത്തിയത്. സെർജിയോ അഗ്യൂറോ ഹാട്രിക് നേടിയതോടെ ലീഗിൽ 2 പുതിയ റെക്കോർഡുകൾ സ്വന്തം പേരിലാക്കി. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് അലൻ ശിയററിൽ നിന്ന് തട്ടി എടുത്ത അഗ്യൂറോ, 177 ഗോൾ നേട്ടം പൂർത്തിയാക്കി ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശ കളിക്കാരൻ എന്ന റെക്കോർഡ് തിയറി ഹെൻറിയിൽ നിന്നും തട്ടി എടുത്തു.

ഡാനി ഡ്രിങ്ക് വാട്ടറിന് അരങ്ങേറ്റം സമ്മാനിച്ച വില്ല ഇന്ന് തൊട്ടത് എല്ലാം പിഴച്ചു. ആദ്യ പകുതിയിൽ തന്നെ 4 ഗോളുകളാണ് സിറ്റി അടിച്ചു കൂട്ടിയത്. ഇതിൽ ആദ്യ രണ്ടെണ്ണം റിയാദ് മഹ്‌റസ് ആയിരുന്നെങ്കിൽ പിന്നീട് അഗ്യൂറോ ജിസൂസ് എന്നുവരും ഗോൾ നേടി. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടെ നേടിയാണ് അഗ്യൂറോ ഹാട്രിക് നേട്ടം പൂർത്തിയാക്കിയത്. കളിയുടെ അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് എൽഗാസിയാണ് വില്ലയുടെ ഏക ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ ലെസ്റ്ററിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനും സിറ്റിക്ക് സാധിച്ചു.

Advertisement