ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ കഷ്ടപ്പെടും, ഒമ്പത് താരങ്ങൾക്ക് പരിക്ക്

ലിവർപൂളിനെതിരായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. ആ മത്സരത്തിൽ യുണൈറ്റഡ് കഷ്ടപ്പെട്ടേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒമ്പതു താരങ്ങൾ പരിക്കിനാൽ കഷ്ടപ്പെടുക ആണ് എന്ന് യുണൈറ്റഡ് പരിശീലകൻ മൗറീനോ പറഞ്ഞു. ഇന്നലെ വലൻസിയക്കെതിരായ മത്സരത്തിൽ ഡിഫൻഡർ മാർകസ് റോഹോയ്ക്ക് പരിക്കേറ്റിരുന്നു. മത്സരത്തിന് മുമ്പ് നടന്ന പരിശീലനത്തിൽ മക്ടോമിനെയ്ക്കും പരിക്കേറ്റു.

ഇവരെ കൂടാതെ മാർഷ്യൽ, സ്മാളിംഗ്, ഷോ, ഡാലോട്ട്, ലിൻഡെലോഫ്, ഡാർമിയൻ, സാഞ്ചേസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇവരിൽ പലരും ലിവർപൂളിനെതിരെ ഉണ്ടാകില്ല എന്ന് മൗറീനോ സൂചന നൽകി. ലീഗിൽ ഇതുവരെ പരാജയമറിയാത്ത ടീമാണ് ലിവർപൂൾ. യുണൈറ്റഡ് ആണെങ്കിൽ ഈ സീസണിൽ തപ്പിതടയുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് മാത്രമല്ല ലിവർപൂളിനും പരിക്കിന്റെ പ്രശ്നമുണ്ട്. ഡ്ഫൻഡർമാരായ ഗോമസും മാറ്റിപും ഞായറാഴ്ച ഇറങ്ങില്ല.