വാറ്റ്ഫോർഡിനെതിരെ പ്രധാന താരങ്ങൾ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

വാറ്റ്ഫോർഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ നാല് പ്രധാന താരങ്ങൾ ഉണ്ടാവില്ല. ലൂക് ഷോ, ഫെല്ലൈനി, ജോൺസ്, റാഷ്ഫോർഡ് എന്നിവരുടെ സേവനമാണ് യുണൈറ്റഡിന് നഷ്ടമാവുക. ഇന്റർനാഷണൽ മത്സരങ്ങൾക്ക് ഇടയിൽ ഏറ്റ പരിക്കാണ് ലൂക് ഷോയ്ക്കും ഫെല്ലൈനിക്കും തിരിച്ചടിയായത്. സ്പെയിനെതിരായ മത്സരത്തിൽ പരിക്കേറ്റ ലൂക് ഷോയ്ക്ക് ഒരാഴ്ചത്തെ വിശ്രമം നിർബന്ധമാണ്.

ഫെല്ലൈനിയുടെ പരിക്ക് ഗുരുതരമല്ല എങ്കിലും ഇടക്കിടെ പരിക്ക് പിടിപെടുന്ന താരത്തിന് കുറച്ച് കൂടെ വിശ്രമം മൗറീനോ നൽകിയേക്കും. ഇംഗ്ലണ്ട് സെന്റർ ബാക്ക് ഫിൽ ജോൺസ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കുമ്പോൾ തന്നെ ആയിരുന്നു പരിക്കേറ്റത്. ജോൺസും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. റാഷ്ഫോർഡിന് പരിക്കല്ല പകരം അവസാന മത്സരത്തിൽ കിട്ടിയ ചുവപ്പ് കാർഡാണ് പ്രശ്നം.

ബേർൺലിക്കെതിരായ മത്സരത്തിൽ റാഷ്ഫോർഡ് അനാവശ്യ റെഡ് കാർഡ് വാങ്ങിയിരുന്നു. താരത്തിന് മൂന്ന് മത്സരങ്ങളിൽ വിലക്ക് നേരിടണം.

Advertisement