എമിറേറ്റ്‌സും ആയുള്ള കരാർ നീട്ടി ആഴ്‌സണൽ

Wasim Akram

തങ്ങളുടെ എമിറേറ്റ്‌സും ആയുള്ള ഷർട്ട് സ്പോൺസർഷിപ്പ് കരാർ 2028 വരെ നീട്ടി ആഴ്‌സണൽ. നേരത്തെ 2024 ൽ അവസാനിക്കുന്ന കരാർ ആണ് ക്ലബ് നീട്ടിയത്. ഓരോ വർഷവും 50 മില്യൺ പൗണ്ട് ആണ് ഈ ഇനത്തിൽ ക്ലബിന് ലഭിക്കുക. ലിവർപൂളിന്റെ സ്റ്റാൻഡേർഡ് ചാർട്ടേർഡും ആയുള്ള കരാർ തുകക്ക് സമം ആണ് ഈ കരാർ.

ആഴ്‌സണൽ

2006 മുതൽ കഴിഞ്ഞ 17 വർഷം ആയി ആഴ്‌സണലിന്റ ഷർട്ട് സ്പോൺസർ ആയി ഫ്ലെ എമിറേറ്റ്‌സ് ഉണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലമായുള്ള ഷർട്ട് സ്പോൺസർഷിപ്പ് ആയി ഇത് മാറും. ആഴ്‌സണൽ സ്റ്റേഡിയത്തിന്റെ പേരിലുള്ള എമിറേറ്റ്‌സിന്റെ കാരാരും 2028 വരെയാണ്.