“പുതിയ കരാർ അഗ്വേറോ കളിച്ച് നേടിയെടുക്കണം” – ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയ അഗ്വേറോയ്ക്ക് പുതിയ കരാർ സിറ്റി നൽകും എന്ന് യാതൊരു ഉറപ്പും ഇല്ല എന്ന് പരിശീലകൻ ഗ്വാർഡിയോള. ടീമിലെ എല്ലാവരെയും പോലെ കളിച്ച് മികവ് തെളിയിച്ച് അഗ്വേറോ പുതിയ കരാർ നേടിയെടുക്കേണ്ടതുണ്ട് എന്ന് ഗ്വാർഡിയോള പറഞ്ഞു. അഗ്വേറോ ഈ ക്ലബിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ വീണ്ടും ഗോളടിക്കാനും ടീമിനെ വിജയിപ്പിക്കാനും സാധിക്കും എന്ന് അദ്ദേഹം തെളിയിക്കണം എന്നും ഗ്വാർഡിയോള പറഞ്ഞു.

എന്നാൽ അഗ്വേറോ തന്റെ കഴിഞ്ഞ സീസണിലെ മികവ് ഈ സീസണിലും തുടർന്നാൽ കരാർ നൽകുന്നതിന് ക്ലബിന് സന്തോഷമേ കാണു എന്നും ഗ്വാർഡിയോള പറഞ്ഞു. ദീർഘകാല പരിക് കഴിഞ്ഞാണ് അഗ്വേറോ വരുന്നത് എന്നും ഫോം കണ്ടെത്തേണ്ടത് താരത്തിന് അത്യാവശ്യമാണെന്നും ഗ്വാർഡിയോള പറഞ്ഞു. അഗ്വേറോയുടെ സാന്നിദ്ധ്യം തന്റെ സമ്മർദ്ദം കുറക്കാറുണ്ട് എന്നും ഗ്വാർഡിയോള പറഞ്ഞു.

Previous articleതനിക്കിപ്പോളിത് ശീലം, രണ്ട് പോയിന്റ് ഏത് രീതിയില്‍ ലഭിച്ചാലും സന്തോഷം – ലോകേഷ് രാഹുല്‍
Next articleടി20യില്‍ ഒരു റണ്‍സും രണ്ട് റണ്‍സും എത്ര വലുതാണെന്നത് ഈ മത്സരം കാണിക്കുന്നു – കൈറണ്‍ പൊള്ളാര്‍ഡ്