ജെറാഡിന് കൊറോണ പോസിറ്റീവ്

ആസ്റ്റൺ വില്ല പരിശീലകൻ സ്റ്റീവൻ ജെറാഡിന് കൊറോണ പോസിറ്റീവ്. ക്ലബ് താരം കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു‌. ആസ്റ്റൺ വില്ലയുടെ അടുത്ത രണ്ട് മത്സരങ്ങൾക്കും പരിശീലകൻ ടച്ച് ലൈനിൽ ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു‌. ജെറാഡ് ഇപ്പോൾ ഐസൊലേഷനിൽ ആണ്‌. ലീഡ്സ് യുണൈറ്റഡിനും ചെൽസിക്കും എതിരെയാണ് ആസ്റ്റൺ വില്ലയുടെ അടുത്ത മത്സരങ്ങൾ. ജെറാഡിന്റെ അഭാവം ആസ്റ്റൺ വില്ലയെ കാര്യമായി ബാധിച്ചേക്കും.