കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്തിന്റെ ഇരട്ട ഗോളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിന് ജയം

ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിന്ന ഗോൾ ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിന് വിജയം. എൻ എസ് എസ് മഞ്ചേരിയെ നേരിട്ട സെന്റ് ജോസഫ് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിനാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഇന്ന് സാക്ഷ്യം വഹിച്ചത്.

കളിയിൽ ഒരു ഘട്ടത്തിൽ സെന്റ് ജോസഫ് 1-2 എന്ന സ്കോറിന് പിറകിൽ ആയിരുന്നു. ആ നിലയിൽ നിന്ന് പൊരുതിയാണ് സെന്റ് ജോസഫ് ജയിച്ചത്. സെന്റ് ജോസഫിനായി കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രശാന്ത് മോഹൻ ആണ് ഇന്ന് താരമായത്. കളിയിൽ സെന്റ് ജോസഫിനായി രണ്ട് ഗോളുകൾ പ്രശാന്ത് നേടി. ലിയോൺ ആയിരുന്നു സെന്റ ജോസഫിന്റെ മറ്റൊരു സ്കോറർ. ഷാനിദ് വാളനും ഷഫീറും ആണ് എൻ എസ് എസ് മഞ്ചേരിക്കായി ഗോൾ നേടിയത്.

സെന്റ് ജോസഫ് ഇനി പ്രീക്വാർട്ടറിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ നേരിടും.

Previous articleഫിലിപ്പീൻസിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണ കൊറിയ
Next articleകോട്ടക്കലിൽ സ്കൈ ഈസ് ബ്ലൂ, ഫിഫാ മഞ്ചേരി വീണുടഞ്ഞു