ഫിലിപ്പീൻസിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണ കൊറിയ

ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ദക്ഷിണ കൊറിയ കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയാം. ഫിലിപ്പീൻസ് എന്ന കുഞ്ഞന്മാരുടെ ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഏക ഗോളിനായിരുന്നു കൊറിയയുടെ ജയം. കളിയിൽ ആദ്യ 67 മിനുട്ട് വരെ കൊറിയയെ ഗോളില്ലാതെ പിടിച്ചു കെട്ടാൻ ഫിലിപ്പീൻസിനായി. മൂന്ന് നാല് നല്ല അവസരങ്ങളും ഫിലിപ്പീൻസ് സൃഷ്ടിച്ചു. അത് മുതലാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറിയായി അത് മാറിയേനെ.

67ആം മിനുട്ടിൽ ഹുവായ് ഹുയീജോ ആണ് കൊറിയയുടെ നിർണായക ഗോൾ നേടിയത്. ആ ഗോൾ വിജയം ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ചൈന കിർഗിസ്താനെ തോൽപ്പിച്ചിരുന്നു.

Previous articleഈസ്റ്റ് ബംഗാൾ തഴഞ്ഞാൽ എന്ത്, മോഹൻ ബഗാനിലൂടെ ഖാലിദ് ജമീൽ തിരികെ എത്തി
Next articleകേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്തിന്റെ ഇരട്ട ഗോളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിന് ജയം