കൊറോണ കാരണം നിർത്തി വെച്ചിരുന്ന പോർച്ചുഗീസ് ലീഗ് പുനരാരംഭിക്കാൻ തീരുമാനമായി. ജൂൺ 4 മുതൽ ആകും ലീഗ് വീണ്ടും തുടങ്ങുക. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. ഇതിനകം തന്നെ പോർച്ചുഗീസ് ക്ലബുകൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. 24 റൗണ്ട് മത്സരങ്ങൾ ആണ് ഇതുവരെ പോർച്ചുഗലിൽ നടന്നത്.
ഇപ്പോൾ 60 പോയന്റുമായി പോർട്ടോ ആണ് ഒന്നാമത് നിൽക്കുന്നത്. തൊട്ടു പിറകിൽ 59 പോയന്റുമായി ബെൻഫികയുമുണ്ട്. പോർച്ചുഗലിൽ 27000ൽ അധികം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 1163 മരണവും നടന്നിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാകുന്നതിന് മുൻപ് ലീഗ് പുനരാരംഭിക്കാൻ തീരുമാനിച്ചത് പോർച്ചുഗലിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്.