ഹസാർഡ് എൽ ക്ലാസികോ കളിക്കില്ല, രണ്ട് മാസത്തോളം പുറത്ത്

റയൽ മാഡ്രിഡ് താരം ഹസാർഡ് ദീർഘകാലം പുറത്തിരിക്കും. വലതു കാലിനേറ്റ പരിക്കാണ് ഹസാർഡിന് പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിനിങ് ഗ്രൗണ്ടിൽ നിന്ന് ഡോക്ടർമാരുടെ സഹായത്തോടെ ആയിരുന്നു ഹസാർഡ് പുറത്തുപോയത്. താരത്തിന്റെ പരിക്കിൽ വിദഗ്ദ പരിശോധന നടത്തിയ ക്ലബ് ഡോക്ടർമാരാണ് താരം ദീർഘകാലം പുറത്തിരിക്കും എന്ന് അറിയിച്ചത്.

എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹസാർഡിന് നഷ്ടമാകും. 6 മുതൽ ഒമൊഅത് ആഴ്ച വരെ ഹസാർഡ് പുറത്തിരിക്കും എന്നാണ് പ്രാഥമിക വിവരങ്ങൾ. ടീം ഫോമിലേക്ക് വരുന്നതിനുടെ ഹസാർഡിനേറ്റ പരിക്ക് റയലിന് വലിയ തിരിച്ചടിയാകും. സീസൺ തുടക്കത്തിലും ഫിറ്റ്നെസ് പ്രശ്നങ്ങൾ കാരണം ഹസാർഡിന് കളിക്കാൻ ആയിരുന്നില്ല.