ദേശീയ പോലീസ് ഫുട്ബോൾ; കേരള പോലീസ് ഫൈനൽ

- Advertisement -

കൊൽക്കത്തയിൽ നടക്കുന്ന ദേശീയ പോലീസ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് ഫൈനലിൽ. സെമി ഫൈനലിൽ ആസാം റൈഫിൾസിനെ പരാജയപ്പെടുത്തിയാണ് കേരള പോലീസ് ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള പോലീസിന്റെ വിജയം. എക്സ്ട്രാ ടൈം വരെ സെമി പോരാട്ടം നീണ്ടുനിന്നു.

സാദിഖും ശ്രീരാഗുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പിന്നീട് എക്സ്ട്രാ ടൈമിൽ ശ്രീരാഗിന്റെ ഗോളിൽ കേരളം വിജയം ഉറപ്പിച്ചു. വെസ്റ്റ് ബംഗാളും സി ആർ പി എഫും തമ്മിലുള്ള സെമിയിലെ വിജയികളെയാകും ഫൈനലിൽ കേരളം നേരിടുക.

Advertisement