ബാലൻ ഡി ഓർ തനിക്കല്ലെന്ന് പോഗ്ബ

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം തനിക്കാവില്ലെന്ന് ഫ്രാൻസ് ലോകകപ്പ് ജേതാവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ പോൾ പോഗ്ബ. എന്നാൽ അത് ഒരു ഫ്രഞ്ച് താരം വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും പോഗ്ബ പറഞ്ഞു. ഗ്രീസ്മാനും എംബപ്പേയും വരനെയും തന്നെക്കാൾ ബാലൻ ഡി ഓർ അർഹിക്കുന്നുണ്ടെന്നും പോഗ്ബ പറഞ്ഞു. ഡിസംബർ 3ന് പാരിസിൽ വെച്ചാണ് വിജയികളെ പ്രഖ്യാപിക്കുക.

ബാലൻ ഡി ഓർ വിജയിക്കാൻ പ്രഖ്യാപിച്ച 30 അംഗ പട്ടികയിൽ പോഗ്ബ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. പോഗ്ബയെ കൂടാതെ 6 ഫ്രഞ്ച് താരങ്ങൾ ഈ പട്ടികയിൽ ഇടം പിടിച്ചിരുന്നു. പോഗ്ബയെ കൂടാതെ ചെൽസി താരം എൻഗോളോ കാന്റെ, ടോട്ടൻഹാം ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്, പി.എസ്.ജി താരം എംബപ്പേ,റയൽ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാൻ, റയൽ മാഡ്രിഡ് താരങ്ങളായ വരനെ, ബെൻസേമ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച ഫ്രഞ്ച് താരങ്ങൾ.

2008 മുതൽ ഉള്ള എല്ലാ ബാലൻ ഡി ഓർ പുരസ്കാരങ്ങളും സ്വന്തമാക്കിയത് റൊണാൾഡോയും മെസ്സിയുമാണ്.

Comments are closed.