അലിസൺ തന്നേക്കാൾ ഒരുപടി മുന്നിൽ എന്ന് എഡേഴ്സൺ

- Advertisement -

ബ്രസീലിയൻ കീപ്പർമാരായ എഡേഴ്സണും അലിസണും ഇടയിൽ അലിസൺ ആണ് മികച്ചത് എന്ന് എഡേഴ്സൺ. ബ്രസീലിനൊപ്പം സ്ക്വാഡിൽ ഉള്ള ഇരുതാരങ്ങളും അർജന്റീനയ്ക്കെതിരായ മത്സരത്തിനായി ഒരുങ്ങുകയാണ്. ബ്രസീലിന്റെ ഒന്നാം നമ്പറാണ് അലിസൺ ഇപ്പോൾ. താനും അലിസണും തമ്മിൽ ഒരുപാട് സാമ്യം ഉണ്ടെന്ന് എഡേഴ്സൺ പറഞ്ഞു. എന്നാൽ അലിസൺ തന്നെക്കാൾ ഒരുപടി മുന്നിൽ ആണ്. എഡേഴ്സൺ പറയുന്നു.

ലോകകപ്പിൽ വല കാത്തത് അലിസൺ ആയിരുന്നു. അത് അലിസണെ ബ്രസീൽ നിരയിൽ തന്നെക്കാൾ മുന്നിൽ ആക്കി എന്ന് എഡേഴ്സൺ പറയുന്നു. ലിവർപൂളിനായി മികച്ച രീതിയിലാണ് അലിസൺ ഇപ്പോൾ കളിക്കുന്നത് എന്നും മാഞ്ചസ്റ്റർ സിറ്റി കീപ്പറായ എഡേഴ്സൺ പറഞ്ഞു.

ബ്രസീലിനായി 32 മത്സരങ്ങൾ അലിസൺ കളിച്ചപ്പോൾ ഒരു മത്സരം മാത്രമെ എഡേഴ്സൺ ഇതുവരെ കളിച്ചിട്ടുള്ളൂ.

Advertisement