യൂറോ യോഗ്യത, ഫ്രഞ്ച് സ്‌കോഡിൽ പോഗ്ബയില്ല

na

യൂറോ 2020 യോഗ്യത മത്സരങ്ങൾകുള്ള ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പർ താരം പോൾ പോഗ്ബ ടീമിൽ ഇല്ല. പക്ഷെ കാന്റെ, കിംബപെ, എംബപ്പേ എന്നിവർ ടീമിൽ മടങ്ങിയെത്തി. ഐസ്ലാന്റ്, തുർക്കി ടീമുകൾക്ക് എതിരെയാണ് ഫ്രാൻസിന്റെ മത്സരങ്ങൾ.

പ്രീമിയർ ലീഗിൽ ആഴ്സണലിന് എതിരെ 90 മിനുട്ട് പോഗ്ബ കളിച്ചെങ്കിലും ഇന്ന് നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിൽ പോഗ്ബ കളിക്കുന്നില്ല. നേരിയ പരിക്കുള്ള താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് പരിക്ക് ഗുരുതരകും എന്ന ഭയമാണ് താരത്തെ മാറ്റി നിർത്താൻ കാരണം. കാന്റെ മുൻപ് പരിക്ക് കാരണം മാറി നിന്നെങ്കിലും തിരിച്ചെത്തി ചാമ്പ്യൻസ് ലീഗിൽ ലിലേക്ക് എതിരെ 90 മിനുട്ട് കളിച്ചിരുന്നു.