പോൾ പോഗ്ബയുടെ ഭാവി ആശങ്കയിൽ ആവുകയാണ്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ പോഗബയുടെ കരാർ അവസാനിപ്പിക്കാൻ ഉള്ള ആലോചനയിലാണ് യുവന്റസ്. യുവന്റ്സിന്റെ മെഡിക്കൽ സ്റ്റാഫിനെ അറിയിക്കാതെ മരുന്നുകൾ കഴിച്ചതാണ് പോഗ്ബ ഉത്തേക മരുന്ന് പരിശോധനയിൽ പരാജയപ്പെടാനുള്ള കാരണം. ഇതുകൊണ്ട് തന്നെ ക്ലബിന് താരത്തിന്റെ കരാർ റദ്ദാക്കാൻ പറ്റും.
രക്തപരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവ് കണ്ടെത്തിയതിനാൽ മിഡ്ഫീൽഡർ ഇപ്പോൾ താൽക്കാലിക വിലക്ക് നേരിടുകയാമണ്. അന്വേഷണത്തിനു ശേഷം പോഗ്ബ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ഈ വിലക്ക് 2 വർഷത്തേക്ക് വരെ നീളാം. ഇത് പോഗ്ബയുടെ കരിയറിന് തന്നെ കർട്ടൻ ഇട്ടേക്കാം.
ഒരു സുഹൃത്ത് തനിക്ക് ശുപാർശ ചെയ്ത മെഡിസിൻ ആൺ. താൻ കഴിച്ചത് എന്നാണ് പോഗ്ബ പറയുന്നത്. ബോധപൂർവം അല്ല ഈ മരുന്ന് കഴിച്ചത് എന്ന് തെളിയിച്ചാലും പോഗ്ബയെ രണ്ട് വർഷത്തേക്ക് വരെ വിലക്കിയേക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.