പോൾ പോഗ്ബക്ക് വലിയ തിരിച്ചടി. നാല് വർഷത്തേക്ക് അദ്ദേഹത്തെ ഫുട്‌ബോളിൽ നിന്നും വിലക്കിയതായി പ്രഖ്യാപനം വന്നു. പോഗ്ബയുടെ കരിയറിന് തന്നെ അവസാനം കുറിച്ചേക്കാവുന്ന വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ വിധി സങ്കടകരമാണെന്നും താൻ അറിഞ്ഞു കൊണ്ട് ഒരു നിരോധിത സപ്ലിമെന്റ്സും എടുത്തിട്ടില്ല എന്നും പോഗ്ബ ഈ വിധിയെ കുറിച്ച് പ്രതികരിച്ചു കൊണ്ട് പറഞ്ഞു.
നേരത്തെ ഉത്തേജക പരിശോധനക്ക് വിധേയമാക്കിയ പോഗ്ബയുടെ രണ്ടാം സാംപിളിലും ടെസ്റ്റോസ്റ്റിറോൺ സാന്നിധ്യം സ്ഥീരീകരിച്ചിരുന്നു
യുവന്റസ് താരത്തിന്റെ കരാർ റദ്ദാക്കും. ആറു മാസത്തിന് മുകളിൽ ഒരു താരത്തിന് സസ്‌പെൻഷൻ വന്നാൽ ക്ലബ്ബിന് ഏകപക്ഷീയമായി കരാർ രാധക്കാനുള്ള അവകാശം ഉണ്ട്. പരിക്ക് വലച്ച കരിയറിൽ അതിനേക്കാൾ വലിയൊരു പുതിയ പ്രതിസന്ധിയാണ് പോഗ്ബക്ക് മുന്നിൽ ഇപ്പോൾ ഉള്ളത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവന്റസിൽ വന്നതിനു ശേഷം ദീർഘകാലം പരിക്കിന്റെ പിടിയിലുമായിരുന്നു