
- Advertisement -
ക്യാപ്റ്റന്റെ ആം ബാൻഡ് അണിയേണ്ടതില്ല കാര്യങ്ങൾ പറയാനും ടീമിനെ നയിക്കാനും എന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. ആം ബാൻഡ് അണിയുന്നവരല്ല ക്യാപ്റ്റൻ, പിച്ചിൽ സംസാരിക്കാൻ കഴിയുന്നവരാണ് ലീഡേഴ്സ് പോഗ്ബ പറഞ്ഞു. അധികം സംസാരിക്കാത്തവരും ലീഡേഴ്സ് ഉണ്ട് എന്നും പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി പോഗ്ബ ക്യാപ്റ്റനാകില്ല എന്ന് നേരത്തെ മൗറീനോ പറഞ്ഞിരുന്നു.
എന്നാൽ മൗറീനോക്ക് എതിരെ അല്ല മറിച്ച് ലോകകപ്പ് സമയത്ത് ടീമിന് പ്രചോദനം നൽകുന്ന വാക്കുകൾ പോഗ്ബ പറഞ്ഞത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനെ സംബന്ധിച്ചായിരുന്നു പോഗ്ബയുടെ കമന്റ്. തനിക്ക് 25 ആണ് പ്രായം അത് കൊണ്ട് യുവതാരങ്ങൾക്ക് ഉപദേശം കൊടുക്കാൻ സീനിയർ താരങ്ങളിൽ നിന്ന് ഉപദേശം എടുക്കാനും തനിക്ക് സാധിക്കും എന്നും പോഗ്ബ പറഞ്ഞു.
Advertisement