റയൽ മാഡ്രിഡിന് ആശ്വാസം, സൂപ്പർ താരങ്ങൾ പരിശീലനം തുടങ്ങി

- Advertisement -

തുടർച്ചയായ നാല് മത്സരങ്ങളിൽ ജയിക്കാതെ പോയ റയൽ മാഡ്രിഡിന് ആശ്വസിക്കാൻ വക നൽകി സൂപ്പർ താരങ്ങളായ ഇസ്കോയും മാഴ്‌സെലോയും പരിശീലനം ആരംഭിച്ചു.  ഇതോടെ ഈ മാസം അവസാനം നടക്കുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോക്ക് താരങ്ങൾ തിരിച്ചുമെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്ടോറിയ പ്ലസന് എതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലാവും ഇസ്കോ റയൽ മാഡ്രിഡ് ടീമിലെത്തുക.  ലെവന്റെക്കെതിരെ നടക്കുന്ന ലാ ലീഗ മത്സരം താരത്തിന് നഷ്ട്ടമാകും. അതെ സമയം മാഴ്‌സെലോ ലെവന്റെക്കെതിരെ കളികുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റയൽ മാഡ്രിഡിന്റെ പ്രമുഖ താരങ്ങൾ എല്ലാം ദേശീയ ടീമിന്റെ കൂടെയായത്കൊണ്ട് തന്നെ ചുരുക്കം ചില താരങ്ങളുടെ കൂടെയാണ് ഇസ്കോയും മാഴ്‌സെലോയും പരിശീലനം നടത്തിയത്.  കഴിഞ്ഞ മാസം 25നാണ് അപ്പന്റിക്സ് ശസ്ത്രക്രിയക്ക് ഇസ്കോ വിധേയനായത്.  ഇരു താരങ്ങളും കളിക്കാതിരുന്ന ഒരു മത്സരത്തിൽ പോലും ജയിക്കാൻ റയൽ മാഡ്രിഡിനായിരുന്നില്ല.

Advertisement