അമേരിക്കൻ ദേശീയ ടീമിൻ്റെ പുതിയ പരിശീലകനാകാൻ മൗറീഷ്യോ പോച്ചെറ്റിനോ സമ്മതിച്ചതായി റിപ്പോർട്ട്. ആദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ പോച്ചെറ്റിനോ ഒരുങ്ങുന്നത്. 52കാരനായ അമേരിക്കൻ പരിശീലകനായി ഉടൻ ചുമതലയേൽക്കും എന്ന് ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു.
സ്പെയിനിൽ എസ്പാൻയോളിനൊപ്പം പരിശീലക കരിയർ ആരംഭിച്ച പോച്ചെറ്റിനോ സതാംപ്ടണെ പരിശീലിപ്പിച്ച് കൊണ്ട് ഇംഗ്ലണ്ടിൽ എത്തി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം വന്നത് ടോട്ടനത്തിന്റെ ഒപ്പം ആയിരുന്നു. അഞ്ച് വർഷം ക്ലബ്ബിൽ ചിലവഴിച്ച താരം അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് എത്തിച്ചിരുന്നു. പിന്നീട് പാരീസ് സെൻ്റ് ജെർമെയ്‌നിലും ചെൽസിയിലും പ്രവർത്തിച്ചു എങ്കിലും ആ രണ്ട് സ്ഥലത്തും അദ്ദേഹത്തിന്റെ കീഴിൽ ടീം നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.