പോചടീനോയുടെ വിശ്വാസമാണ് തന്നെ ഫോമിലേക്ക് തിരികെ കൊണ്ടുവന്നത്

Newsroom

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീൻ ഇപ്പോൾ പി എസ് ജിയിൽ തകർത്തു കളിക്കുകയാണ്. പി എസ് ജി പരെശീലകൻ പോചടീനോയുടെ വിശ്വാസമാണ് തന്നെ ഫോമിലേക്ക് തിരികെ കൊണ്ടു വന്നത് എന്ന് കീൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു താരം. എവർട്ടണിൽ തനിക്ക് അധികം അവസരങ്ങളൾ ലഭിച്ചിരുന്നില്ല എന്നും അതാണ് ഇംഗ്ലണ്ടിൽ വിഷമിക്കാൻ കാരണം എന്നും താരം പറഞ്ഞു

പി എസ് ജിയിലെ അനുഭവം തന്നെ മാറ്റി. ഇവിടെ പരിശീലകൻ പോചടീനോ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഏറെ സഹായകരമാണ് കീൻ പറഞ്ഞു. എന്നാൽ തന്റെ ഭാവി എന്താകും എന്ന് അറിയില്ല എന്നും ലോൺ കാലാവധി കഴിഞ്ഞു മാത്രമെ അത് ആലോചിക്കു എന്നും കീൻ പറഞ്ഞു.താരം എവർട്ടൺ വിടാൻ ആണ് സാധ്യത. തിരികെ തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് പോകാൻ ആണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.