അയർലണ്ട് പരിശീലകനായിരുന്ന മൈക്കിൽ ഒനിൽ സ്ഥാനം ഒഴിഞ്ഞു. യൂറോ കപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ് കൂടെ കഴിഞ്ഞേ സ്ഥാനം ഒഴിയു എന്നായിരുന്നു ഒനീലിന്റെ കരാർ. എന്നാൽ കൊറോണ കാരണം യൂറോ കപ്പ് ഒരു വർഷത്തേക്ക് നീട്ടിയ സാഹചര്യത്തിൽ അയർലണ്ട് വിട്ട് തന്റെ പുതിയ ജോലി ഏറ്റെടുക്കാൻ ഒനീൽ തീരുമാനിക്കുകയായിരുന്നു.
ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിയുമായി ആണ് നേരത്തെ ഒനീൽ കരാറിൽ എത്തിയിരുന്നത്. അദ്ദേഹം ഇനി യാത്ര സാധ്യമായാൽ സ്റ്റോക്ക് സിറ്റിയിൽ എത്തി ക്ലബിന്റെ ചുമതല ഏൽക്കും. 4 വർഷത്തെ കരാർ ആണ് ഒനീലിന് സ്റ്റോക്ക് സിറ്റിയിൽ ഉള്ളത്.
അയർലണ്ടിനെ 129ആം റാങ്കിൽ നിന്ന് 29ആം റാങ്കിലേക്ക് എത്തിച്ച കോച്ചാണ് ഒനിൽ. 2016ൽ ആദ്യമായി നോർത്തേൺ അയർലണ്ടിനെ യൂറോ കപ്പിൽ എത്തിക്കാൻ ഒനിലിനായിരുന്നു. ആ യൂറോയിൽ പ്രീക്വാർട്ടറിൽ എത്താനും അയർലണ്ടിനായിരുന്നു. അവസാന എട്ടു വർഷമായി അയർലണ്ടിന്റെ ചുമതലയിൽ ആയിരുന്നു ഒനീൽ