ഇന്നലെ അറസ്റ്റിലായ മുൻ യുവേഫ പ്രസിഡന്റ് പ്ലാറ്റിനിയെ വിട്ടയച്ചു. 2022 ലോകകപ്പ് ഖത്തറിന് നൽകിയതിനു പിറകിലെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ പ്ലാറ്റിനി അറസ്റ്റിലായത്. അഴിമതി വിരുദ്ധ സംഘമാണ് കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്ലാറ്റിനിയെ വിട്ടയക്കുകയായിരുന്നു.
ഖത്തർ ലോകകപ്പ്, റഷ്യ ലോകകപ്പ് എന്നിവയിൽ ഒക്കെ വിശദമായി തന്നെ പ്ലാറ്റിനിയെ അന്വേഷണം സംഘം ചോദ് ചെയ്തു. 2010ൽ ആയിരുന്നു ഖത്തറിന് 2022 ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത്. അന്ന് പ്ലാറ്റിനി ആയിരുന്നു യുവേഫ പ്രസിഡന്റ്.