പെഡ്രിക്ക് വീണ്ടും പരിക്ക്, താരത്തിന്റെ തിരിച്ചുവരവ് വൈകും

20211025 230014

ബാഴ്സലോണയുടെ മധ്യനിര താരം പെഡ്രിയുടെ പരിക്ക് മാറിയുള്ള തിരിച്ചുവരവ് വൈകും. താരത്തിന് പരിശീലനത്തിനിടയിൽ വീണ്ടും പരിക്കേറ്റതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ തുടയെല്ലിന് പൊട്ടൽ ഉള്ളതായാണ് റിപ്പോർട്ട്. ഇതുകൊണ്ട് തന്നെ പെഡ്രി നീണ്ട കാലം പുറത്തായേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. താരം നവംബർ ആദ്യ ആഴ്ചകളിൽ അടക്കം പുറത്താകും എന്നാണ് വാർത്ത.

പെഡ്രിയുടെ തിരിച്ചുവരവ് നേരത്തെ ആക്കാൻ ശ്രമിച്ചതാണ് പുതിയ പരിക്കിന് കാരണം എന്നാണ് വിമർശനം. പുതിയ കരാർ ഒപ്പുവെച്ച ശേഷം പെഡ്രിക്ക് ഇതുവരെ ബാഴ്സലോണക്ക് ആയി കളിക്കാൻ ആയിട്ടില്ല. കഴിഞ്ഞ സീസണിൽ പെഡ്രിയെ ആവശ്യത്തിൽ കൂടുതൽ ബാഴ്സലോണയും സ്പെയിനും ഉപയോഗിച്ചു എന്ന് വിമർശനം ഉണ്ടായിരുന്നു.

Previous articleസന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ നവംബർ 21 മുതൽ, ഫൈനൽ റൗണ്ട് കേരളത്തിൽ
Next articleയൂറോ കപ്പ് ഫൈനലിന് ശേഷം തിയറി ഒൻറി മെസേജ് ചെയ്തു, ഒൻറി എന്നും തന്റെ ഹീറോ ~ ബുകയോ സാക്ക