ഔബമെയാങ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Img 20220519 014451

ബാഴ്സലോണ സ്ട്രൈക്കറ്റ് ഔബമെയാങ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. താൻ ഇനി ഗാബോണിനെ പ്രതിനിധീകരിക്കില്ലെന്ന് പിയറി-എമെറിക്ക് ഔബമെയാങ് ഇന്ന് പ്രഖ്യാപിച്ചു. യൂത്ത് ലെവലിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ച മുൻ ആഴ്സണൽ സ്‌ട്രൈക്കർ സീനിയർ ഫുട്‌ബോൾ ഗാബോണായാണ് കളിച്ചത്.

2009ൽ ഗാബോണായി അരങ്ങേറിയ താരം 72 മത്സരങ്ങളിൽ രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞു. 30 തവണ ഗോളും നേടി. ആഫ്രിക്കൻ നാഷൺസ് കപ്പ് കളിച്ച് വിരമിക്കാനായിരുന്നു ഔബ പദ്ധതിയിട്ടിരുന്നത് എങ്കിലും അന്ന് കോവ്ഡ് വന്നത് അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം നീട്ടി. ഗാബോണിന്റെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ഔബ ഇനി ക്ലബ് ഫുട്ബോളിൽ ആകും മുഴുവൻ ശ്രദ്ധയും കൊടുക്കുക.