മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡന് കോവിഡ് പോസിറ്റീവ്. നാഷൺസ് ലീഗിനായുള്ള ഇംഗ്ലീഷ് ക്യാമ്പിൽ ഉണ്ടായിരുന്ന താരം ക്യാമ്പ് വിട്ട് വീട്ടിലേക്ക് പോയി. താരം ഇനി ഐസൊലേഷനിൽ പോകും. ഹംഗറി, ജർമ്മനിൽ എന്നിവർക്ക് എതിരായ നാഷൺസ് ലീഗ് മത്സരങ്ങൾ ഫോഡന് നഷ്ടമാകും. ഇറ്റലിക്ക് എതിരായ മത്സരത്തിനു മുമ്പ് ഫോഡൻ തിരികെ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും എന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു.