പെസ് 2020 മൊബൈൽ ഇന്ന് മുതൽ

മൊബൈൽ ഗെയിമേഴ്സിന്റെ ഇഷ്ട ഗൈമുകളിൽ ഒന്നായ പെസിന്റെ പുതിയ വേർഷനായ പെസ് 2020 ഇന്ന് മുതൽ കളിക്കാം. അവസാന മൂന്ന് ദിവസങ്ങളായുള്ള സെർവർ മെയിന്റനസുകൾക്ക് ശേഷം ഗെയിം എല്ലാവർക്കും കളിക്കാൻ പാകത്തിൽ ലൈവ് ആകും എന്ന് പെസ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ എത്തേണ്ട ഗെയിംസ് സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.30നാകും ഗെയിംസ് ലൈവ് ആവുക. കൂടുത സർവർ പ്രശ്നങ്ങൾ വരും ദിവസങ്ങൾ നേരിടേണ്ടി വന്നേക്കും എന്ന് പെസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും പുതിയ വേർഷൻ റിലീസ് ആയപ്പോൾ ആഴ്ചകളോളം ഗെയിം ശരിയാവാൻ വേണ്ടി എടുത്തിരുന്നു. കൊണാമി പുറത്തിറക്കു‌ന്ന ഗെയിമിൽ ഇത്തവണ പല മാറ്റങ്ങളും വരുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് തുടങ്ങിയ ക്ലബുകളുടെ ലോഗോ ആദ്യമായി ഉപയോഗിക്കുന്ന പെസ് വേർഷൻ കൂടിയാകും ഇത്.

Previous article“ജനുവരിയിൽ താരങ്ങളെ വാങ്ങും, തന്റെ ഭാവിയെ കുറിച്ച് ഓർത്ത് പേടിയില്ല” – ഒലെ
Next articleഐ.പി.എല്ലിൽ ചരിത്രം, വനിത സപ്പോർട്ടിങ് സ്റ്റാഫുമായി റോയൽ ചലഞ്ചേഴ്‌സ്