റഷ്യൻ ലോകകപ്പിൽ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ പെറുവിന്റെ ആരാധകർക്ക് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ആരാധകർക്കുള്ള പുരസ്കാരം. ഇന്ന് ലണ്ടണിൽ നടന്ന ഫിഫാ ബെസ്റ്റ് അവാർഡിലാണ് മികച്ച ആരാധകർക്കുള്ള പുരസ്കാരം പെറുവിന് ലഭിച്ചത്. റഷ്യൻ ലോകകപ്പിൽ ഉടനീളം മികച്ചു നിന്ന പെറു ആരാധകർ റഷ്യയിൽ വന്ന ഏറ്റവും മികച്ച ആരാധകർ എന്ന് നേരത്തെ അഭിപ്രായം ഉണ്ടായിരുന്നു. പെറുവിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ റഷ്യയിലേക്ക് ലോകകപ്പ് കാണാൻ എത്തിയിരുന്നു.