പെറു രാജ്യാന്തര ടീം ക്യാപ്റ്റൻ പോളോ ഗുറേറോയുടെ വിലക്ക് മരവിപ്പിച്ച തീരുമാനം റദ്ദാക്കി. ഇനി അദ്ദേഹത്തിന് വിലക്ക് കാലാവധി കഴിയുന്നത് വരെ കളിക്കാനാകില്ല. മയക്കു മരുന്ന് ഉപയോഗിച്ചതിനായിരുന്നു ഗുറേറോ നേരത്തെ വിലക്ക് നേരിട്ടത്. ലോകകപ്പ് സമയത്ത് ആ വിലക്ക് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ആ തീരുമാനമാണ് സ്വിസ് കോടതി ഇപ്പോൾ റദ്ദാക്കിയത്.
ഇനി 2019ൽ മാത്രമെ ഗുറേറോയ്ക്ക് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ പറ്റൂ. കഴിഞ്ഞ ആഴ്ച ബ്രസീലിയൻ ക്ലബായ ഇന്റനാസണലിൽ ചേരാൻ ഗുറേറോ തീരുമാനിച്ചിരുന്നു. ഇതുവരെ ബ്രസീലിലെ തന്നെ ഫ്ലമെംഗോ ക്ലബിന്റെ താരമായിരുന്ന ഗുറേറോ.
ഇന്റനാസണലുമായി 3 വർഷത്തെ കരാറിലാണ് എത്തിയത്. അതിൽ ആദ്യ ഒരു വർഷം വിലക്കിൽ നഷ്ടമായേക്കും. 2015 മുതൽ ഫ്ലമംഗോയ്ക്കായി ഗുറേറോ കളിക്കുന്നുണ്ട്. മുമ്പ് കൊറിയന്തോസിനായും കളിച്ചിട്ടുണ്ട്.