സൗദി അറേബ്യൻ ക്ലബുകൾ പണം ചിലവഴിക്കുന്നതിനെതിരെ പരാതി പറയുന്ന ക്ലബുകൾ തന്നെയാണ് അവർക്ക് താരങ്ങളെ വിൽക്കുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. കായികരംഗത്ത് സൗദി അറേബ്യയുടെ പുതിയ സ്വാധീനത്തെക്കുറിച്ചുള്ള ക്ലബ്ബുകളുടെ പരാതികൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് പെപിന്റെ പ്രസ്താവന.
“എല്ലാവരും സൗദി അറേബ്യയെക്കുറിച്ച് പരാതിപ്പെടുന്നു, എന്നാൽ സൗദി അറേബ്യൻ ക്ലബുകൾ വാതിലിൽ മുട്ടുമ്പോൾ, എല്ലാ ക്ലബ്ബുകളും വാതിൽ തുറക്കുന്നു, ചുവന്ന പരവതാനി വിരിക്കുന്നി ‘നിങ്ങൾക്ക് എന്താണ് വേണ്ടത് സുഹൃത്തേ?’ എന്ന് ചോദിക്കുന്നു. അവർ എല്ലാം വിൽക്കുന്നു” പെപ് പറഞ്ഞു.
“സൗദി ക്ലബുകൾ പണവുമായി വരുമ്പോൾ അവർ വളരെ സന്തുഷ്ടരാണ്!” എന്നിട്ട് എല്ലാത്തിനെക്കുറിച്ചും പരാതിപ്പെടുന്നു, പക്ഷേ വീണ്ടും എല്ലാവരും വാതിൽ തുറക്കുന്നു!” പെപ് പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ വലിയ സൈനിംഗുകൾ നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോഴും. നെയ്മർ, ഫാബിഞ്ഞോ, റൂബൻ നെവസ്, കരീം ബെൻസെമ, എൻഗോലോ കാന്റെ, കാലിഡൗ കൗലിബാലി, സെർജെജ് മിലിങ്കോവിച്ച്-സാവിക്, റിയാദ് മഹ്‌റെസ്, സാഡിയോ മാനെ, അലൻ സെന്റ് മാക്‌സിമിൻ, ഫർമിനോ എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഇതിനകം തന്നെ സൗദിയിൽ എത്തിയിട്ടുണ്ട്.