ഗ്വാർഡിയോളയോട് നന്ദി പറഞ്ഞ് അർട്ടേറ്റ

- Advertisement -

ഇന്നലെ എഫ് എ കപ്പിൽ ആഴ്സണൽ നേടിയ കിരീടം ആഴ്സണൽ പരിശീലകൻ അർട്ടേറ്റയുടെ ഫുട്ബോൾ കരിയറിലെ ആദ്യ കിരീടമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മാത്രമാണ് അർട്ടേറ്റ മുഖ്യ പരിശീലകനായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്നലെ ചെൽസിയെ വീഴ്ത്തി കിരീടം നേടിയ അർട്ടേറ്റ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് നന്ദി പറഞ്ഞു‌ ഗ്വാർഡിയോളയുടെ കീഴിൽ സഹ പരിശീലകനായി പ്രവർത്തിച്ചായിരുന്നു അർട്ടേറ്റയുടെ തുടക്കം.

തന്റെ പരിശീലകനായുള്ള വളർച്ചയിൽ ഗ്വാർഡിയോളയ്ക്ക് വലിയ പങ്കു തന്നെ ഉണ്ട് എന്ന് അർട്ടേറ്റ പറഞ്ഞു‌. ഗ്വാർഡിയോള ഇല്ലായിരുന്നു എങ്കിൽ താൻ ഇങ്ങനെ പരിശീലകനയി നിൽക്കുന്നുണ്ടാവില്ല എന്നും അതുകൊണ്ട് തന്നെ ഗ്വാർഡിയോളയോട് വലിയ നന്ദി തന്നെ താൻ പറയേണ്ടതുണ്ട് എന്നും അർട്ടേറ്റ പറഞ്ഞു. എഫ് എ കപ്പ് സെമി ഫൈനലിൽ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചായിരുന്നു ആഴ്സണൽ ഫൈനലിലേക്ക് കടന്നത്.

Advertisement