ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ പയ്യന്നൂർ കോളേജ് പെനാൾട്ടി ഷൂട്ടൗട്ടിൽ സേവിയർ കോളേജ് തുമ്പയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു ഗോൾ നില. കളിയിൽ ഉടനീളം സെന്റ് സേവിയർ കോളേജിന്റെ ആധിപത്യം കണ്ടിട്ടും അവസാനം ഭാഗ്യം പയ്യന്നൂർ കോളേജിനൊപ്പം നിൽക്കുക ആയിരുന്നു.
20ആം മിനുട്ടിൽ ഗോളിലൂടെ സേവിയർ കോളേജ് മുന്നിലെത്തുക ആയിരുന്നു. ജിതിൻ ജോയ് ആണ് സേവിയറിനായി സ്കോർ ചെയ്തത്. ഗോൾ വീണ ശേഷം പ്രത്യാക്രമണങ്ങൾ ശക്തമാക്കിയ പയ്യന്നൂർ കോളേജ് ഹാഫ് ടൈമിന് തൊട്ടു മുന്നേ സുധിൻ നേടിയ ഗോളിലൂടെ സമനില പിടിച്ചു.
രണ്ടാം പകുതിയിലും സേവിയർ കോളേജ് തന്നെയാണ് മികച്ചു നിന്നത്. എന്നാൽ ആ മികവ് സ്കോർ ബോർഡിലേക്ക് മാറ്റാൻ സേവിയറിന്റെ മുന്നേറ്റ നിരയ്ക്കായില്ല. സനലിന്റെ ഒരു ഷോട്ട് മാത്രമാണ് രണ്ടാം പകുതിയിൽ പയ്യന്നൂരിന്റെ ആക്രമണ നിരയിൽ നിന്ന് വന്ന ഏക ഷോട്ട് ഓൺ ടാർഗറ്റ്. അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ മികവ് കാണിച്ച് പയ്യന്നൂർ പ്രീ ക്വാർട്ടറിലേക്ക് കടന്നു. 5-4നാണ് പെനാൾട്ടി പയ്യന്നൂർ സ്വന്തമാക്കിയത്.
പയ്യന്നൂരിനായി ഗോൾ നേടിയ സുധിനാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial