നൂറാം മത്സരത്തിൽ ഇരട്ടഗോളടിച്ച് പൗളിഞ്ഞോ

Staff Reporter

ചൈനീസ് ലീഗിലെ തന്റെ നൂറാമത്തെ മത്സരത്തിൽ ഇരട്ട ഗോൾ നേടി പൗളിഞ്ഞോ. പൗളിഞ്ഞോയുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ ഗുവാൻഗ്‌സോ എവർഗ്രാൻഡെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് റ്റിയഞ്ചിൻ ക്വാൻജിനെ തോൽപ്പിച്ചു.

ബാഴ്‌സലോണയിൽ നിന്ന് ഒരു ഈ ട്രാൻസ്ഫർ വിൻഡോയിൽ ചൈനീസ് ക്ലബ്ബിൽ എത്തിയ പൗളിഞ്ഞോയാണ് ഗുവാൻഗ്‌സോ എവർഗ്രാൻഡെക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പൗളിഞ്ഞോയെ കൂടാതെ റിക്കാർഡോ ഗോളാർട്ട് ഒരു ഗോളും ആൻഡേഴ്സൺ ടെലിസ്‌കാ രണ്ടു ഗോളും നേടി.  ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബെയ്‌ജിങ്‌ ഗുവാണ് തൊട്ടുപിറകിലെത്താനും ഗുവാൻഗ്‌സോ എവർഗ്രാൻഡെക്കായി.