റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിൽ പറപ്പൂർ എഫ് സിക്ക് അവസാന മത്സരത്തിൽ വിജയം. എം എസ് പി മലപ്പുറത്ത്ർ ആണ് പറപ്പൂർ എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. കളിയുടെ 8ആം മിനുട്ടിൽ ആദർശ്, 70ആം മിനുട്ടിൽ മുഹമ്മദ് മിശാൽ, 90ആം മിനുട്ടിൽ പ്രവീൺ ദാസൻ എന്നിവരാണ് പറപ്പൂരിനായി ഇന്ന് ഗോൾ നേടിയത്. നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായു 9 പോയന്റ് നേടിയ പറപ്പൂർ എഫ് സി ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. ഗോകുലം കേരള എഫ് സി ആണ് ഗ്രൂപ്പിൽ നിന്ന് പ്ലേ ഓഫ് യോഗ്യത നേടിയത്.