ഓസിലിന് പുതിയ ക്ലബ്

Newsroom

ഓസിലിന് തുർക്കിയിൽ തന്നെ തുടരും. ഫെനർബെചെ വിട്ട താരം തുർക്കി ക്ലബ് തന്നെ ആയ ബസക്സെഹിറിലാണ് എത്തുന്നത്. താരത്തെ സ്വന്തമാക്കിയതായി ബസക്സെഹിർ അറിയിച്ചു. ആഴ്സണൽ വിട്ട് ഫെനർബെചെയിലേക്ക് പോയ ഓസിലിന്റെ കരാർ ഫെനർബെചെ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു‌. അതിനു പിന്നാലെയാണ് ബസക്സെഹിർ താരത്തെ സ്വന്തമാക്കിയത്.

33കാരനായ ഓസിലും ഫെനർചെ ഉടമകളുമായി അവസാന മാസങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പരിക്ക് നിരന്തരം അലട്ടിയത് കൊണ്ട് തന്നെ പല നിർണായക മത്സരങ്ങളും ഓസിലിന് നഷ്ടമായിരുന്നു. 36 മത്സരങ്ങൾ തുർക്കി ക്ലബിനായി കളിച്ച ഓസിൽ എട്ട് ഗോളും മൂന്ന് അസിസ്റ്റും തുർക്കി ക്ലബിന് സംഭാവന നൽകി.