ഒറ്റമെൻഡിക്ക് ബെൻഫികയിൽ പുതിയ കരാർ

Newsroom

അർജന്റീനയുടെ സെന്റർ ബാക്കായ ഒറ്റമെൻഡി ബെൻഫികയിൽ കരാർ പുതുക്കും. താരത്തിന്റെ കരാർ ഈ മാസതത്തോടെ അവസാനിക്കാൻ ഇരിക്കെ ആണ് ബെൻഫിക പുതിയ കരാർ നൽകി. ലോകകപ്പ് കിരീടം നേടിയ ഒറ്റമെൻഡി രണ്ട് വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചത്. 2025വരെ അദ്ദേഹം അവിടെ തുടരും.

Picsart 23 06 10 12 20 50 124

ലാറ്റിനമേരിക്കയിൽ നിന്നും റിവർ പ്ലേറ്റിന്റെ ക്ഷണം ഉണ്ടായുരുന്നു എങ്കിലു ഒറ്റമെൻഡി യൂറോപ്പിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു. 2020ൽ ആയിരുന്നു ഒറ്റമെൻഡി ബെൻഫികയിൽ എത്തിയത്. അതിനു മുമ്പ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്നു. സിറ്റിക്ക് ആയി അഞ്ചു വർഷത്തോളം കളിച്ചിട്ടുണ്ട്. കൂടാതെ പോർട്ടോ, വലൻസിയ പോലുള്ള പ്രമുഖ ക്ലബുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട