മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി തുടരും

Jyotish

മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി രണ്ടു വർഷത്തേക്ക് കൂടി തുടരും. ഈ വര്ഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ പ്ലേ ഓഫ് സ്റ്റേജ് വരെ അയർലണ്ടിനെ എത്തിക്കാൻ മാർട്ടിൻ ഒ’നീലിന് സാധിച്ചിരുന്നു. മുൻ ലെസ്റ്റർ സിറ്റി, സെൽറ്റിക്ക്, ആസ്റ്റൺ വില്ല മാനേജരായി പ്രവർത്തിച്ചിരുന്ന മാർട്ടിൻ ഒ’നീൽ പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയുടെ മാനേജർ പോസ്റ്റ് നിരസിച്ചിരുന്നു. പിന്നീടാണ് സ്റ്റോക്ക് സിറ്റി പോൾ ലാംബെർട്ടിനെ നിയമിച്ചത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആദ്യ പാദത്തിൽ സമനില നേടാൻ മാർട്ടിൻ ഒ’നീലിന്റെ അയർലാൻഡിനായെങ്കിലും രണ്ടാം പാദത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പുതുതായി രൂപീകൃതമായ യുവേഫ നേഷൻസ് ലീഗിലാണ് മാർട്ടിൻ ഒ’നീൽ ഇനി അയർലാൻഡുമായെത്തുക. 2020 ൽ നടക്കുന്ന യൂറോയിലേക്കുള്ള ക്വാളിഫിക്കേഷനായാണ് അയർലാൻഡ് നേഷൻസ് ലീഗിൽ ഇറങ്ങുക. 2016 യൂറോയുടെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ അയർലാൻഡ് ഫ്രാൻസിനോട് തൊട്ടാണ് പുറത്ത് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial