റിപ്പബ്ലിക് ഓഫ് അയർലാണ്ടിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാർടിൻ ഒനിയിലും റോയി കീനും പുറത്തായി. നീണ്ട അഞ്ചു വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഇരുവരും അയർലണ്ട് വിടുന്നത്. ഈ വർഷം ഒരു ജയം പോലും അയർലണ്ടിന് ഇല്ല എന്നതാണ് ഇരുവരെ പുറത്താക്കാൻ അയർലണ്ടിനെ നിർബന്ധിതരാക്കിയത്. യുവേഫ നാഷൺസ് ലീഗിൽ നിന്ന് റിലഗേറ്റ് അയർലണ്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
2013ൽ ചുമതലയേറ്റ ഒ നിയിലും സഹ പരിശീലകൻ കീനും മികച്ച റിസൾട്ട് തുടക്കത്തിൽ അയർലണ്ടിന് നൽകിയിരുന്നു. അയർലണ്ടിനെ യൂറോ കപ്പിന്റെ അവസാന 16ൽ എത്തിക്കാനും ഇവർക്ക് ആയിരുന്നു. എന്നാൽ ലോകകപ്പ് യോഗ്യത ലഭിക്കാത്തത് മുതൽ ടീമിന്റെ ഫലങ്ങളും മോശമായി വരാൻ തുടങ്ങി. പല പ്രമുഖ താരങ്ങളെയും ടീമിൽ എടുക്കുന്നില്ല എന്നതും വലിയ വിമർശനം ഒനിയിലിന് എതിരെ ഉയർത്തി.