ഉത്തേജക മരുന്ന്, അയാക്സ് ഗോൾ കീപ്പർ ഒനാനയ്ക്ക് ഒരു വർഷം വിലക്ക്

Newsroom

അയാക്സ് ഗോൾ കീപ്പർ ആൻഡ്രെ ഒനാനയ്ക്ക് ഒരു വർഷം വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനായാണ് വിലക്ക്. കഴിഞ്ഞ വർഷം എടുത്ത സാമ്പിളിൽ ആണ് നിരോധിക്കപ്പെട്ട മരുന്നായ furosemide-ന്റെ അംശം കണ്ടെത്തിയത്. എന്നാൽ താരം അറിഞ്ഞു കൊണ്ട് ഉത്തേജക മരുന്ന് ഉപയോഗിച്ചില്ല എന്നും ഭാര്യയുടെ ഗുളിക കഴിച്ചപ്പോൾ അതിൽ നിന്ന് ആകാം ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്നും ക്ലബ് പറഞ്ഞു.

ക്ലബിനും താരത്തിനും അപ്പീൽ നൽകാൻ സമയം ഉണ്ട്. എങ്കിലും ഇന്ന് മുതൽ വിലക്ക് ആരംഭിക്കും. അടുത്ത ആഴ്ച നടക്കുന്ന അയാക്സിന്റെ യൂറോപ്പ ലീഗ് നോക്കൗട്ട് മത്സരം ഒനാനയ്ക്ക് എന്തായാലും നഷ്ടമാകും. താരം കളിയുടെ നിയമങ്ങൾക്ക് എതിരായി ഒന്നും ചെയ്യില്ല എന്നും ഇത് അബദ്ധമാകും എന്നും ക്ലബ് പറയുന്നു.