കൊറോണ കാരണം ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് നീട്ടിയ സാഹചര്യം കണക്കിൽ എടുത്തി ഒളിമ്പിക്സിലെ ഫുട്ബോൾ നിയമത്തിൽ ഫിഫ ഇളവ് വരുത്തും. അണ്ടർ 23 താരങ്ങൾക്ക് ആണ് ഒളിമ്പിക്സ് ഫുട്ബോളിൽ കളിക്കാൻ ഫിഫ അനുമതി നൽകാറുള്ളത്. 3 താരങ്ങൾ മാത്രമെ 23 വയസ്സിന് മുകളിൽ ഉള്ളവരായി ഒരു ടീമിൽ അനുവദിക്കാറുള്ളൂ.
ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിയതോടെ അണ്ടർ 23 എന്നത് അണ്ടർ 24 ആക്കാൻ ഫിഫ തീരുമാനിച്ചു. 1997 ജനുവരി 1ന് ശേഷം ജനിച്ചവർ ഒക്കെ ഈ അണ്ടർ 24 ആയി പരിഗണിക്കപ്പെടും. ഒപ്പം പതിവ് പോലെ മൂന്ന് സീനിയർ താരങ്ങളെയും ടീമുകൾക്ക് ഉൾപ്പെടുത്താം. ഒളിമ്പിക്സിനു വേണ്ടി മാത്രം അണ്ടർ 23 ടീമുകളെ വളർത്തി കൊണ്ടുവന്ന രാജ്യങ്ങളെ സഹായിക്കാൻ ആണ് ഫിഫ ഇത്തരമൊരു തീരുമാനം എടുത്തത്.