ഹോയ്‌ലണ്ട് ക്ലബ് വിടുകയാണെങ്കിൽ പകരം വാട്കിൻസിനെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമം

Newsroom

Watkins
Download the Fanport app now!
Appstore Badge
Google Play Badge 1

റസ്മസ് ഹോയ്‌ലണ്ട് ഈ വേനൽക്കാലത്ത് ക്ലബ്ബ് വിടുകയാണെങ്കിൽ ആസ്റ്റൺ വില്ലയുടെ ഓലി വാട്കിൻസിനെ പകരം സ്ട്രൈക്കർ റോളിലേക്ക് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുകയാണ്. ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും, ഒരു കരാറിന്റെ സാധ്യത വിലയിരുത്തുന്നതിനായി യുണൈറ്റഡ് ഇടനിലക്കാർ വഴി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.

1000217683


29 വയസ്സുകാരനായ വാട്കിൻസ് പ്രീമിയർ ലീഗിലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന താരമാണ്‌. 184 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടിയ അദ്ദേഹം കഴിഞ്ഞ അഞ്ച് സീസണുകളിലും 10ൽ കൂടുതൽ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 24 ഗോൾ സംഭാവനകൾ നൽകി, സ്ട്രൈക്കർമാരിൽ ഇസാക്കിനും ഹാളണ്ടിനും മാത്രം പിന്നിലായിരുന്നു അദ്ദേഹം. വാട്കിൻസിന് ഏകദേശം 60 ദശലക്ഷം പൗണ്ടാണ് വില്ല വിലയിടുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ ബ്രെന്റ്ഫോർഡിൻ്റെ ബ്രയാൻ എംബ്യൂമോയുമായുള്ള കരാർ പൂർത്തിയാക്കാനും ഫണ്ട് കണ്ടെത്താൻ കളിക്കാരെ വിൽക്കാനുമാണ് റെഡ് ഡെവിൾസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.