ഇത് ചരിത്രം, ഒലെക്സിയുടെ അത്ഭുത ഗോളിന് പുഷ്കാസ് പുരസ്കാരം

Newsroom

ഈ വർഷത്തെ മികച്ച ഗോളിനുള്ള പുരസ്കാരം പോളിഷ് ആമ്പ്യൂട്ടി താരം ഒലെക്സി സ്വന്തമാക്കി. പുസ്കസ് അവാർഡ് നേടുന്ന ആദ്യ ആമ്പ്യൂട്ടി താരമായി ഇതോടെ ഒലെക്സി മാറി.

2022 നവംബർ 6-ന്, പോളണ്ടിൽ ഒരു മിന്നുന്ന ഗോളിലൂടെ ആണ് മാർസിൻ ഒലെക്സി ലോകത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം നേടിയത്. പോളണ്ടിൽ സ്റ്റാൽ റസെസോയ്‌ക്കെതിരെ വാർത പോസ്‌നാന് വേണ്ടി കളിക്കുമ്പോൾ ആയിരുന്നു മുന്നേറ്റക്കാരൻ എതിർ ഗോൾകീപ്പറെ മറികടന്ന് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയത്.

Picsart 23 02 28 02 17 53 338

തന്റെ ഒരു കാല് മാത്രം വെച്ച് താരം നേടിയ ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. പുസ്കസ് ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഗോളുകളിൽ ഒന്നാകും ഇത്. ഇന്ന് ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിലാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്.