കോൾഡോ ഒബിയേറ്റ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിട്ടു

Newsroom

Kerala Blasters

സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി വിട്ടു. ഐ എസ് എൽ അനിശ്ചിതത്വം കാരണമാണ് ഒരു വിദേശ താരം കൂടെ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത്. നേരത്തെ ലൂണ, നോഹ, ആൽവസ് എന്നിവരും ക്ലബ് വിട്ടിരുന്നു.

സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഒരു ലീഗ് മത്സരം പോലും കളിക്കാതെ താരം മടങ്ങുകയാണ്. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തിയത്.

ബാസ്‌ക് കൺട്രിയിലെ ജെർണിക്കയിൽ ജനിച്ച കോൾഡോ, തന്റെ ഹോംടൗൺ ക്ലബ്ബായ ജേർണികയിൽ നിന്നാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2012-ൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.