നെയ്മർ ഇന്ത്യയിലേക്ക് വരുന്ന അൽ ഹിലാലും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ തീയതി ഉറപ്പായി. നവംബർ ആറാം തീയതി ആകും മുംബൈ സിറ്റിയും അൽ ഹിലാലിന് എതിരായ ഹോം മത്സരം നടക്കുക. പൂനെ ആകും മത്സരത്തിന് ആതിഥ്യം വഹിക്കുക. ഇന്നലെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ സൗദിയിൽ വൻ ക്ലബായ അൽ ഹിലാലിനൊപ്പം ഇന്ത്യൻ ക്ലബായ മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ പെട്ടിരുന്നു.
ഗ്രൂപ്പ് ഡിയിൽ ആണ് മുംബൈ സിറ്റിയും അൽ ഹിലാലും ഒരുമിച്ചു പോരാടുക. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നേടിയ ടീമാണ് അൽ ഹിലാൽ. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പുമായിരുന്നു അവർ. നസാജി മസന്ദരൻ, നവ്ബഹോർ എന്നീ ക്ലബുകളാണ് ഗ്രൂപ്പിൽ ഉള്ള മറ്റു ടീമുകൾ.
നെയ്മർ, റുബെൻ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്സിമിൻ, കൗലിബലി എന്ന് തുടങ്ങി സൂപ്പർ താരങ്ങളുടെ വലിയ നിര അൽ ഹിലാലിന് ഉണ്ട്. ഇവർ ഇന്ത്യയിൽ എത്തുന്നത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഒരു വിരുന്നാകും എന്ന് സംശയമില്ല.
മുംബൈ സിറ്റിയുടെ അൽ ഹിലാലിന് എതിരായ എവേ മത്സരം ഒക്ടോബർ 23നു നടക്കും. 18 സെപ്റ്റംബറിന് മുംബൈ സിറ്റി നസാജി മസന്ദരിനെയും നവംബർ 4 നവ്ബഹറിനെയും പൂനെയിലേക്ക് സ്വാഗതം ചെയ്യും.
ഫിക്സ്ചർ: