ഇന്ത്യൻ ഫുട്ബോൾ ലീഗുകളുടെ ഭാവി എന്താകുമെന്ന് പറഞ്ഞ് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്. ഇന്ത്യയിൽ ഒരു ലീഗ് എന്ന കാര്യം നടപ്പിലാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് എ ഐ എഫ് എഫ് എന്ന് കുശാൽ ദാസ് പറഞ്ഞു. എന്നാൽ അത് ഐ എഅ എലും ഐലീഗും തമ്മിലുള്ള ലയനമായിരിക്കില്ല. വേറെ മാർഗത്തിലൂടെ ആകും ഒരൊറ്റ ലീഗാക്കി മാറ്റുക. കുശാൽ ദാസ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഐ ലീഗ് ക്ലബുകളുടെ പ്രതിഷേധം അനാവശ്യമാണെന്നും അവർക്ക് കൂടെ ഗുണമുക്കാ രീതിയിലായിരിക്കും എ ഐ എഫ് എഫ് തീരുമാനമെടുക്കുക എന്നുൻ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഐ ലീഗ്, ഐ എസ് എൽ എന്നീ രണ്ട് ലീഗുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇത് അധിക കാലം മുന്നോട്ട് കൊണ്ടുപോകാൻ ആവില്ല എന്ന് ഫിഫയും എ എഫ് സിയും നേരത്തെ പറഞ്ഞിരുന്നു.
ഐ എസ് എലിനെ ഒന്നാം ലീഗാക്കി മാറ്റാൻ ആണ് എ ഐ എഫ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനെതിരെ ശക്തമായ പ്രതിഷേധം ഐ ലീഗ് ക്ലബുകളും ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഉയർത്തുന്നുമുണ്ട്.