ഐ എം വിജയന്റെ ജീവിതം സിനിമയാകുന്നു, നായകനായി നിവിൻ പോളി?

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ ജീവിതം ഉടൻ സിനിമയാകും. ജീവിതത്തിലെ പല വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യ കണ്ട ഏറ്റവും വലിയ ഫുട്ബോളറായി മാറിയ ഐ എം വിജയന്റെ ജീവിതം സംവിധായകൻ അരുൺ ഗോപി ആണ് സിനിമ ആക്കുന്നത്. ഇതിനായി അന്തിമ ചർച്ചകൾ നടന്നു കഴിഞ്ഞു. രാമലീല, ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നീ സിനിമകൾ സംവിധാനം ചെയ്ത അരുൺ ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്.

നിവിൻ പോളി ആകും ഐ എം വിജയനായി എത്തുക എന്നാണ് വിവരങ്ങൾ വരുന്നത്. സിനിമയിൽ സജീവമായുള്ള ഇഅ എൻ വിജയൻ തന്നെ നായകനായി എത്തണം എന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട് എങ്കിലും നിവിൻ പോളിയെ ആണ് അരുൺ ഗോപി നായകനായി നിശ്ചയിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി ആയുള്ള പ്രകടനത്തിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ നിവിൻ പോളിക്ക് ഐ എം വിജയൻ എന്ന കഥാപാത്രത്തോട് നീതി പുലർത്താൻ ആകുമോ എന്ന് സിനിമാ പ്രേമികളും സംശയം ഉന്നയിക്കുന്നുണ്ട്.

ഫുട്ബോൾ സിനിമകൾ മലയാള സിനിമയിൽ സജീവമാകുന്ന അവസരത്തിൽ ഈ സിനിമയേയും പ്രതീക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നത്.

Advertisement